തിരുവനന്തപുരം: അടുത്ത കെപിസിസി പ്രസിഡൻ്റ് മാത്യു കുഴൽനാടനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും തുടർ ചികിത്സകൾ നടക്കുന്നതിനാലും വിശ്രമം ആവശ്യമായതിനെ തുടർന്ന് കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ ആറ് മാസമായി തയാറായിരിക്കുകയായിരുന്നു. എന്നാൽ തൻ്റേടമുള്ള ഒരു നേതൃത്വം പാർട്ടിക്ക് ഉണ്ടാകണമെന്ന നിർദ്ദേശത്തെ തുടർന്ന് മുൻപ് തന്നെ രഹസ്യ അഭിപ്രായ സർവ്വേ നടത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായ സർവ്വേയിൽ 61 ശതമാനം പ്രവർത്തകരും പിന്തുണച്ചത് മാത്യു കുഴൽനാടനെയാണ്. മാത്യു കുഴൽനാടനെ കെ പി സി സി പ്രസിഡൻ്റായി നിയമിക്കണമെന്ന് കെ.സുധാകരൻ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരം തൃശൂരിൽ മത്സരിച്ച കെ.മുരളീധരൻ പരാജയപ്പെട്ടത് കെ.സുധാകരന് വലിയ മാനസികമായ വിഷമമുണ്ടാക്കി. അതിനാൽ കെ.മുരളീധരന് പാർട്ടിയിലെ ഉന്നത സ്ഥാനം തന്നെ നൽകണമെന്ന് കെ.സുധാകരൻ താൽപര്യ പ്പെട്ടിരുന്നു. കെപിസിസി പ്രസിഡൻ്റ് സ്ഥാനം കെ.മുരളീധരന് വാഗ്ദാനം ചെയ്തു. പക്ഷെ ലീഡർ മുരളീധരൻ തൽക്കാലം തനിക്ക് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. മാത്രമല്ല പുതിയ തലമുറ നേതൃത്വത്തിലേക്ക് കടന്നു വരണമെന്നാണ് തൻ്റെ താൽപര്യമെന്നും ലീഡർ മുരളീധരൻ കെ പി സി സി പ്രസിഡൻ്റിനെയും ഹൈക്കമാൻഡിനെയും അറിയിച്ചിരുന്നു. ഇതോടെ വീണ്ടും മാത്യു കുഴൽനാടനിലേക്ക് ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്.'പാർട്ടിയെ നയിക്കാൻ നിയമ വൈദഗ്ധ്യം ഉള്ള, ഉറപ്പും കരുത്തും ഉള്ള ഒരു പ്രസിഡൻ്റിനെയാണ് ഇക്കാലത്ത് ആവശ്യമെന്നും നേതൃമാറ്റം തലമുറ മാറ്റത്തിന് കൂടി വഴി തെളിക്കുന്നതാകണമെന്നും പാർട്ടി നേതൃത്വവും പ്രവർത്തകരും താൽപര്യപ്പെടുന്നുണ്ട്. അണികൾക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ നിയമ സുരക്ഷ ഒരുക്കാൻ കഴിയുന്ന ഒരു നേതൃത്വം ഉണ്ടാവണം. മാത്രമല്ല മാറുന്ന കാലഘട്ടത്തിൽ അന്തർദേശീയ നിലവാരമുള്ള ഒരു നേതാവ് കൂടിയാകണം എന്നും പ്രവർത്തകർ താൽപര്യപ്പെടുന്നു. ഡോ.ശശി തരൂർ കഴിഞ്ഞാൽ അന്താരാഷ്ട്ര നിലവാരത്തിൽ വരെ വിഷയങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ അക്കാഡമിക് പിൻബലമുള്ള യുവ നേതാവ് കൂടിയാണ് മാത്യു കുഴൽനാടൻ. പാർട്ടിയിലെ യുവ നിരയിൽ ഒറ്റയ്ക്ക് പോരാടാനുള്ള കുഴൽനാടൻ്റെ ആർജവം പിണറായി വിജയനെ മാസപ്പടിക്കേസിൽ കുടുക്കുന്ന ഘട്ടത്തിൽ എത്തിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ പിണറായി വിജയനെ നേതൃത്വ ധീരതകൊണ്ടും നിയമം കൊണ്ടും പൂട്ടാൻ കഴിവുള്ള വ്യക്തി മാത്യു കുഴൽനാടൻ ആണെന്നാണ് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ പരിശോധിച്ച് കണ്ടെത്തിയിട്ടുള്ളത്. ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് പരിവർത്തനങ്ങളുടെ പാതയിലാണ്. ആശയ പോരാട്ടങ്ങളും ഭരണഘടനാ പോരാട്ടങ്ങൾക്കും യുവ മുന്നേറ്റത്തിനും പ്രധാന്യം നൽകുന്ന രാഷ്ട്രീയ നിലപാടുകളാണ് ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിച്ചു വരുന്നത്. പതിവ് സമര പോരാട്ട മാർഗ്ഗങ്ങൾക്ക് പകരം സഭയ്ക്കകത്തും പുറത്തും വ്യത്യസ്ഥമായ പ്രതീകരണ രീതികളും പ്രകടനങ്ങളും നടത്തുകയെന്ന ശൈലിക്കാണ് രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും പ്രാധാന്യം നൽകുന്നത്. ആധുനിക രാഷ്ടീയത്തിൽ ഇൻ്റലക്ച്വൽ പോരാട്ടങ്ങൾക്ക് ആണ് പ്രാധാന്യം എന്നതിനാൽ വ്യത്യസ്ഥ കാഴ്ചപ്പാടും പ്രവർത്തന ശൈലിയുമുള്ള ഒരു നേതൃത്വം കേരളത്തിലും കോൺസിന് ആവശ്യമുണ്ട്. അതിന് ചേർന്ന നേതൃത്വ പാവവും വൈഭവവും മാത്യു കുഴൽനാടന് ഉണെന്ന് ഉന്നത നേതൃത്വങ്ങൾ കണക്കാക്കിയിട്ടുണ്ട്. മാത്രമല്ല കേരളത്തിലെ എല്ലാവർക്കും തന്നെ പരിചിതമായ മുഖവും നയവുമാണ് കുഴൽനാടറേത്. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, റോജി ജോൺ, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി എന്നിവരായിരുന്നു കുഴൽനാടന് പുറമേ കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ നയനിലപാടുകളിൽ കോംപ്രമൈസ് ചെയ്യാത്ത ഒരാളാണ് പാർട്ടി ക്കാവശ്യം എന്ന നിലപാട് ദേശീയ നേതൃത്വം സ്വീകരിച്ചതോടെ കെ.സുധാകരൻ ദേശീയ നേതൃത്വത്തിന് മുന്നിൽ ശുപാർശ ചെയ്തിട്ടുള്ളതും കുഴൽനാടനെയാണ് എന്നാണ് ലഭിക്കുന്ന വിവരം.
പിണറായി വിജയൻ്റെയും മോദിയുടെയും രാഷ്ട്രീയം ജാതി മത സ്പർദ്ധകളുടെ പശ്ചാത്തലത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോൺഗ്രസിന് മിനിമം വോട്ട് ശതമാനം സ്വന്തമായി ഉണ്ടെങ്കിലും നിയമസഭയിൽ വിജയിച്ചു കയറാൻ കഴിയാതെ വന്നത് സമുദായ ധ്രുവീകരണത്തിൽ ഉണ്ടായ വ്യതിയാനങ്ങൾ കൊണ്ടാണ്. കോൺഗ്രസിൻ്റെ ഉറച്ച വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ സിപിഎം - ണിജെപി രഹസ്യ അവിഹിത ബന്ധത്തിന്ന് സാധിച്ചിട്ട്. അതാണ് തൃശ്ശരിൽ കണ്ടത്. കോൺഗ്രസിന് ചെയ്യേണ്ട വോട്ട് സിപിഎമ്മിലേക്കും ബി ജെ പിയിലേക്കും പോയതിന് പുറമേ സിപിഎം വോട്ടുകൾ വ്യാപകമായി ബി ജെ പി ക്ക് മറിച്ചുവിൽക്കാനും സാധിച്ചു. സംസ്ഥാനത്തെ 18 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ വിഭാഗങ്ങൾ കോൺഗ്രസിനോട് അൽപ്പം അകൽച്ച കാണിച്ചിരുന്നു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ഹലാൽ, എന്നീ വിഷയങ്ങളിലും ഇപ്പോൾ വഖഫ് വിഷയത്തിലും കോൺഗ്രസിലെ നേതാക്കൾ പല നിലപാടുകൾ സ്വീകരിക്കുകയും പലപ്പോഴും മുസ്ലീe ലീഗിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിൽക്കേണ്ട സാഹചര്യവും ഉണ്ടായി എന്ന് പരക്കെ ആരോപണം ഉയന്നിരുന്നു. കൃസ്ത്യൻ സമൂഹഞ്ഞ ബി ജെ പി മധുര ഭാഷണത്തോടെ കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ സിപിഎം ഒത്താശ ചെയ്യുകയും കോൺഗ്രസിനെതിരെ ജന വികാരം തിരിച്ചുവിടാൻ ശ്രമിക്കുകയുമാണ്. അതോടൊപ്പം കോൺഗ്രസിൻ്റെ മിത്രങ്ങളായിരുന്ന നായർ, ഈഴവ വിഭാഗങ്ങളും ഭാഗികമായി കോൺഗ്രസിനെ കൈവിട്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ കൃസ്ത്യൻ, നായർ, ഈഴവ വിഭാഗങ്ങളെ തിരികെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് നേതൃത്വം തിരഞ്ഞത്. സാങ്കേതിക വിജ്ഞാനം, ലോകോത്തര നിലവാരമുള്ള അക്കാഡമിക് പിൻബലം. എന്നിവ കൂടി ഉള്ള ഒരാൾ വേണം കെപിസിസി പ്രസിഡൻറായി വരാനെന്നും പാർട്ടി താൽപര്യപ്പെടുന്നു. റോജി എം ജോൺ ചെറുപ്പമാണെങ്കിലും ജനത്തിന്അത്ര സുപരിചിതനല്ല എന്നും ആൻ്റോ ആൻ്റണി പൊതു സമ്മതനല്ല എന്നും ജനത്തിന് അഭിപ്രായമുണ്ട്. അടൂർ പ്രകാശിനും കൊടിക്കുന്നിൽ സുരേഷിനും താൻ പ്രമാണിത്തവും പാർട്ടിക്ക് മുകളിൽ സ്വന്തം അഭിപ്രായം ഉയർത്തി എതിർക്കുന്ന പ്രവണതയുള്ളവരാണെന്നും വിലയിരുത്തപ്പെടുന്നു.ബെന്നി ബഹനാനാകട്ടെ മൗനത്തിന് കൂടുതൽ സമയമെടുക്കുമെന്നും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ വൈകുമെന്നുമാണ് പൊതുനിരീക്ഷണം. സിപിഎം- ബിജെപി സഖ്യം ഇറക്കുന്ന വർഗ്ഗീയ-ജാതീയ സാമുദായിക കാർഡുകളെയും യു ഡി എഫിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ലീഗിനെയും നിയന്ത്രിച്ചും എതിർത്തും മുന്നോട്ടു പോകാൻ നിയമപരിജ്ഞാനവും പോരാട്ട വീര്യമുള്ള ഒരു പ്രസിഡൻ്റാണ് ആവശ്യം. അതിന് പരിഗണിക്കുന്നത് മാത്യു കുഴൽനാടനെയാണ്.
Mathew Kuzhalnadan to the post of KPCC President!?.......